11.11.10

പൂയ്...

അയില ..ചാള ..പൂയ്...

23 comments:

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ ലെച്ചു,
എനിക്കേറെയിഷ്ടമാണ്‌ ഛായാഗ്രഹണം.ഈ ചിത്രങ്ങള്‍,തന്റെ ബ്ലോഗ്‌ തന്നെ ആദ്യമായി കാണുകയാണ്‌.ഓരോ ചിത്രവും എന്നെ വല്ലാതെ അസൂയപ്പെടുത്തി.ഫ്രെയിമിംഗില്‍ കൂടി നന്നായൊന്നു ശ്രദ്ധിക്കണം.കഴിവതും സോഴ്‌സ്‌ ലൈറ്റിനെ പരമാവധി പിടിച്ചെടുക്കണം.ചിത്രങ്ങല്‍ക്ക്‌ മിഴിവേറും.
താനുപയോഗിക്കുന്ന കാമറ ഏതാണ്‌.?
ആശംസകള്‍..ചിത്രം കാണാന്‍ ഇനിയും വാരാം.
സ്‌നേഹത്തോടെ,
സുസ്‌മേഷ്‌.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അയില കിലോ എന്താ വില?

Anonymous said...

എങ്കിൽ ഒരു 2 രൂപക്ക് എടുത്തോ നല്ല പെടക്കുന്ന പത്ത്പതിനഞ്ചെണ്ണം . ....

sugathan said...

ഇതു മരുഭൂമിയിലെ കാഴ്ചയാണോ?

lekshmi. lachu said...

നന്ദി സുസ്മേഷ് ചന്ത്രോതു ...ഈ ഫോട്ടോ എടുത്തത്‌ സോണി ഡിജിറ്റല്‍ ക്യാമറയാണ്..മറ്റു ചിലത് ക്യാനോണ്ണ്‍ ഡി ഫൈവ് ഹന്ട്രട്‌ ആണു.
ചിത്രങ്ങള്‍ ഇഷ്ടമായതില്‍ സന്തോഷം..ഇനി ഫോട്ടോ എടുക്കുമ്പോ ശ്രദ്ധിക്കാം..മിഴിനീര്‍ നന്ദി..ഉമ്മു അമ്മാര്‍ നന്ദി ഈ വരവിനു..
സുഗുതന്‍ നന്ദി ഈ ആദ്യവരവിനു..

കുസുമം ആര്‍ പുന്നപ്ര said...

രണ്ടയിലയുടെ പടം കൂടി ഇടാമായിരുന്നു.

haina said...

കൂയ്. മത്തി മതി

വരയും വരിയും : സിബു നൂറനാട് said...

എനിക്കിഷ്ട്ടപ്പെട്ടത്‌ ആ മീന്‍വണ്ടിയാ !!

ചെറുവാടി said...

നല്ല ഫോട്ടോ..ഒരു നാടന്‍ കാഴ്ച്ച

രമേശ്‌അരൂര്‍ said...

ദേ ലെച്ചു ..ഇത് പണ്ട് നുമ്മ(പൊറിഞ്ചുവേട്ടന്‍) നടത്തിയ വെസനസാണല്ലാ ..മീങ്കച്ചോടം ! ഇത് ചീഞ്ഞ മീനായിരിക്കും കേട്ടാ ..കൊട്ടേം വണ്ടീമായി ഇയ്യാള് പറ്റിക്കാന്‍ ഏറ ങ്ങീ രിക്കു കേ ണെ ,,പൂയ് ..

രമേശ്‌അരൂര്‍ said...

ഉമ്മു അമ്മാര്‍ ഇത്തത്താ നിങ്ങ ഇതേതു ലോകത്താ ണ പ്പാ ജീവിക്കണതു ? രണ്ടു രൂഭാക്ക് പെടക്കണ മീനാ ..?ഉവ്വ ഉവ്വ കിട്ടും ..മീനല്ല ..മീന്‍ തിന്നിട്ടു വലിച്ചെ രിയണ മുള്ള് ..അതും പൂച്ചേം പട്ടീം കണ്ടാ അവര് അഞ്ചു രൂഭാ എങ്കിലും പറയും ..കേട്ടാ ..

MANGALA GNJANASUNDARAM said...

kollam! Lachu!
mangala

Mangala Gnjana Sundara,m said...

Kollam! k'tttoo!

appachanozhakkal said...

കൊള്ളാം ലച്ചൂ,
Adobe Photoshop ഒന്ന് പരീക്ഷിച്ചു നോക്ക്. ഇതേ ചിത്രം തന്നെ, ഇതിലും നന്നാക്കിയെടുക്കാം.
ചിത്രം നന്നായിട്ടുണ്ട് കേട്ടോ!

ഒഴാക്കന്‍. said...

പൂയ് പൂയ് പൂയ്

അനിയൻ തച്ചപ്പുള്ളി said...

ലച്ചൂ,നന്നായിട്ടുണ്ട് ഈ പടം.
മുൻപ് പല തവണ തന്റെ കാഴ്ചകളിലൂടെ കടന്ന് പോയപ്പോഴെല്ലാം കരുതിയാതാണു ഒരു വിയോജന കുറിപ്പ് എഴുതണമെന്ന്.ഞാൻ തന്റെ പഴയ പോസ്റ്ററുകളെ(ദോഹ) കുറിച്ചാണു പറയുന്നത്.ഭംഗിയ്യേറിയ പുറംകാഴ്ച്ച്കൾ മാത്രമല്ല ഒരു നല്ല ഫോടോഗ്രാഫർ കാണേണ്ടേത്.ഒരു നല്ല ചിത്രം സമൂഹത്തിനു നേരെ തിരിച്ചു വെച്ച കണ്ണാടിയായി രിക്കണം.തന്റെ ചിത്രങ്ങൾ മോശമായി എന്നല്ല ഞാൻ പറഞ്ഞതിനർഥം.ലച്ചുവിന്റെ ക്യാമറയില്ലും മറ്റുള്ളവരെ പോലെ ഗൾഫ് ജീവിതത്തിന്റെ വർണ്ണകാഴ്ചകൾ മാത്രമേ പതിഞ്ഞുവുള്ളൂ ,അതിനപ്പുറം വളരെ അധികം കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കുന്ന ഒരു വലിയ സമൂഹം ഇപ്പോഴും ചിത്രത്തിൽ നിന്ന് പുറത്താക്കപ്പെടുന്നു എന്നുള്ളത് വളരെ ഖേദകരമാണു.നമ്മുടെ നാട്ടിലെ ഒരു വലിയ ജനവിഭാഗത്തിന്റെ തെറ്റായ ഒരു ധാരണയുണ്ട് ഗൾഫുക്കാർ നയിക്കുന്ന “സുഖജീവിതത്തെക്കുറിച്ച്” അതിനെ അരക്കിട്ടുറപ്പിക്കുകയ്യാണു താനും ചെയതിരിക്കുന്നത്.എപ്പോഴെങ്കിലും ആ ക്യാമറയിൽ പച്ചയായ ഗൾഫ് ജീവിത ചിത്രങ്ങളു പതിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു...

അനിയൻ തച്ചപ്പുള്ളി said...

ലച്ചൂ,എന്റെ അഭിപ്രായം പരുഷമായിപ്പോയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.ഇന്ത്യയിലെ പല ജീവിതത്തിന്റെയും നേർക്കാഴ്ച്ച്കൾ പകർത്തിയ തന്റെ ക്യാമറയിൽ മരുഭൂമിയിലെ ദുരിത ജീവിതക്കാഴ്ച്ചകൾ പതിയതെ പോയത് തികച്ചും നിരാശജനകമാണു.ഒരു പ്രവാസി എന്ന നിലയിൽ ഞാൻ കണ്ട് കൊണ്ടിരിക്കുന്ന കാഴ്ച്ച്കളാണു ഇത്തരത്തിലൊരു പ്രതികരണത്തിനിടയാക്കിയത്.
ലച്ചുവിനു എന്റെ എല്ലാവിധാശംസകളും....

Micky Mathew said...

നല്ല ഒരു കാഴ്ച , ഇപ്പോള്‍ നാട്ടില്‍ ഉണ്ടോ

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

പൂയ്‌....

നിശാസുരഭി said...

great comment from അനിയൻ തച്ചപ്പുള്ളി :)
ആ കമന്റിനു മുകളില്‍ ഞാനെന്ത് പറയാനാ!ചിത്രം, പഴയകാലത്തെ കുറച്ചേറെ ഓര്‍മ്മയിലേക്ക് നയിച്ചു. അലൂമിനിയം ബക്കറ്റില്‍ നിന്നും ബജാജ് സ്കൂട്ടറിലേക്കും ഇലയില്‍ നിന്ന് ഗാരിബേഗിലേക്കുമുള്ള ദൂരം! ചിത്രവിശകലനം ഒന്നും അറിയില്ലാട്ടൊ.

അനിയൻ തച്ചപ്പുള്ളിയുടെ അഭിപ്രായം സീരിയസ്സായ് എടുക്കുമെന്ന് അഭ്യര്‍ത്ഥന!

വി.എ || V.A said...

പണ്ട് നാലണ കൊടുത്താൽ ഒരു വട്ടി നിറയെ മീൻ കിട്ടും, ആ ഓർമ്മയിലാണ് രണ്ടു രൂപായ്ക്ക് പെടയ്ക്കുന്ന മീൻ, അതും പത്തുപതിനഞ്ചെണ്ണം!!എങ്കിലും വീട്ടമ്മയല്ലേ, ഒരഞ്ചെണ്ണം കൊടുത്തേയ്ക്കാം. ഈ രമേശ് അരൂര് നുമ്മടെ മീങ്കൊട്ടേക്കേറി കയ്യിടുവാ? പല പടങ്ങളും ശ്ശി ചരിഞ്ഞാണല്ലോ കാണണത്, ന്തേ ങ്ങക്ക് കോങ്കണ്ണാ? ങ്ങടെ പോട്ടോത്തില് നല്ല കണ്ണാണല്ലാപ്പാ? (ഇതിന്റെ കമന്റുകളെല്ലാം രസാവഹം) ആശംസകൾ.....

lekshmi. lachu said...

കുസുമം,ആദ്യമായി ഈ വഴി വന്ന ഹൈന,സിബു നൂറനാട്,,
ചെറുവാടി ,രേമേഷ് അരൂര്‍ ..മംഗള ഈ വഴി ആദ്യമാണെന്ന്
തോന്നുന്നു,ഇനിയും വരുമല്ലോ?അപ്പച്ചന്‍ ,ഫോട്ടോഷോപ്പ്
പഠിച്ചു വരുന്നു.ഒഴാക്കാന്‍,അനിയന്‍തചന്‍ പുള്ളി പറഞ്ഞകാര്യങ്ങള്‍
ഇനി ശ്രദ്ധിക്കാം.മിക്കി ..കുറെ നാളുകള്‍ക്കു ശേഷം വീണ്ടും ഈ വഴി വന്നതില്‍
സന്തോഷം.ഇസ്മയില്‍ ,നിശാസുരഭി വി എ ഈ വഴി വന്ന എല്ലാര്‍ക്കും നന്ദി..തുടര്‍ന്നും എല്ലാവരുടെയും
അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു..

sids said...

ആ..പൂയ്.......കൊള്ളാട്ടോ.. ചിത്രങ്ങളെല്ലാം....