എന്റെ അമ്മായിയുടെ വീട്.വര്‍ഷങ്ങള്‍ക്കു മുന്‍പ് മദ്രാസ്സില്‍ നിന്നും ആളുകള്‍ എത്തി നിര്‍മിച്ച വീട്.
ഇപ്പോള്‍ താമസക്കാരില്ലാതെ അനാഥമായി കിടക്കുന്നു.
ഈ വീടിന്റെ കാരണവര്‍.
മുന്‍വാതില്‍
ഓണത്തിന് പൂക്കള്‍ ഇടുന്ന തറ..പൂതറ
ഈ വീടിനു മൂന്നു അടുക്കള ..
വീടിന്റെ മറ്റൊരു ഭാഗം
നിശബ്ദമായ
കോലായി. അകത്തേക്കുള്ള മറ്റൊരു കവാടം.
ഒരു അപ്പൂപ്പന് പുളിമരം.
പണ്ട് പശുക്കളെ കൊണ്ട് നിറഞ്ഞ തൊഴുത്തിന്റെ ഇന്നത്തെ അവസ്ഥ.
അകലെ നിന്നൊരു കാഴ്ച
കുളം .
വിറകുപുരയുടെ ശേഷിപ്പ്...
39 comments:
ഫോട്ടോകളിലൂടെ നൊസ്റ്റോള്‍ജിയ.!! ഈ പ്രതാപം ഒക്കെ സിനിമകളിലും കഥകളിലും മാത്രം പകരം കോണ്‍ഗ്രീറ്റ് കൊട്ടാരങ്ങള്‍ ഇപ്പോള്‍..! നന്നായിരിക്കുന്നു.
ഇത് വീടാണോ..? കൊട്ടാരമല്ലേ .....പുരാതനാനാം ചിരംഞ്ജീവിമാതിരി എണീറ്റ് നിക്കുമൊരുസ്മരകമല്ലേ ചരിത്രം ഉടഞ്ഞു പോകുമ്പോള്‍ ........ഇങ്ങനെ ഒക്കെയാണ് അല്ലേ...?
നാലാമത്തെ ചിത്രം പൂക്കള്‍ ഇടുന്ന തറ എന്നത് ലക്ഷ്മിയെപോലുള്ള തറകള്‍ ഇടുന്ന പൂക്കളം ഇടുന്ന സ്ഥലം എന്നാക്കാനപേക്ഷ......ഹി..ഹി
ഒപ്പം....പശ്ജഹവങാടിയില് ഉടക്കാന്‍ സാധിക്കാത്ത ഒരു മൂന്നു രൂപ അന്‍പത് പൈസയുടെ തേങ്ങയും....ടട്ഃഓഓഓ
വല്യ തേങ ആ മാപ്ല ഹംസ ഉടച്ചു..അതോണ്ടാ കുഞ്ഞീത് ട്ടോ
പഴമയുടെ പെരുമയും പേറി... നന്നായിരിക്കുന്നു ചിത്രങ്ങൾ...
ഇനി സിനിമക്കാര്‍ ഒറ്റപ്പാലത്ത് നിന്ന് ലച്ചുവിന്റെ അമ്മായിയുടെ വീട്ടിലെക്ക് കുടിയേറൌം, നൊക്കിക്കോ. നല്ല ചിത്രങ്ങള്‍
ഒന്നു ചോദിക്കട്ടെ, ഞാന്‍ വീടില്ലാതെ നാലുപാടൂം ഓടിനടന്നു പാര്‍ക്കുന്ന ഒരാളാ അമ്മായിയോടു ചോദിക്ക് അത് വില്‍ക്കുന്നോന്ന്(ചുമ്മാ, )
അല്ലങ്കില്‍ പിന്നെ കനകക്കുന്നു കൊട്ടാരം നോക്കന്ണ്ടി വരും.
Niram mangatha ormmakalum....! Manoharam, Ashamsakal...!!!!
വീടോ ?? ഇത് കൊട്ടാരം തന്നെ !!! കിടു സെറ്റപ്പ് !! താങ്ക്സ് !!!
ഇത് വിക്കാനോ, പൊളിച്ചു മാറ്റാനോ പ്ലാന്‍ ഉണ്ടോ ?
പൊയ്പ്പോയ പ്രതാപത്തിന്റെ നഷ്ടശിഷ്ടങ്ങൾ.. മോഹിപ്പിക്കുന്ന ചാരുതയുള്ള വാസ്തു ശിൽപ്പം... കാലത്തിന്റെ ഇത്തരം സമ്പന്നമായ ഈടുവെയ്പ്പുകൾ മെല്ലെ മെല്ലെ ഇല്ലാതാകുന്നത് വിഷാദകരമാണ്.
ഈ പോസ്റ്റിനു നന്ദി ലക്ഷ്മീ.
അമ്മായിക്കു സുഖമല്ലെ..അമ്മയീന്റെ മോനെ വിവാഹം കഴിച്ചിരുന്നെങ്കിൽ ഇപ്പോൾ പൊളിചടുക്കാമായിരുന്നു ഈ കൊട്ടാരം അല്ലെ.. ഹ ഹ...
ഫോട്ടേകൾ നന്നായിട്ടുണ്ട്..ആശംസകൾ
kalappazhakkamundenkilum prathaapam mangiyittilla.
nice pics:)
അമ്മായിയുടെ വീട്??? അപ്പോള്‍ അമ്മാവന് അങ്കമാലിയിലെ പ്രധാനമന്ത്രിയോ മറ്റോ ആയിരുന്നോ? (അല്ല, ഇത്രേം വല്യ വീട് കണ്ടിട്ട് ചോദിച്ചതാണ് ട്ടോ)
കൊട്ടാരമാണല്ലൊ ലെച്ചു അതും ക്ഷയിച്ചുപോയതാണൊ ? ഇതെവിടെ ?
ആളില്ലാത്ത വലിയ വീടുകള്‍-
വീടുകളില്ലാത്ത ചെറിയയാളുകളും
നല്ല വീട് , അതി മനോഹരം .ഇന്നത്തെ കാലത്ത് ഇതുപോലൊരു വീടിനെക്കുറിച്ച് സങ്കല്പ്പിക്കാന് പോലും കഴിയില്ല .ഈ വീട് എവിടെയാ ?അതിമോഹം ആണെന്ന് വിചാരിക്കരുത് , ഒരു ആഗ്രഹം - അത് സ്വന്തമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ..............എന്ന് .
നമുക്കിതൊരു മ്യൂസിയമാക്കിയാലൊ ലച്ചൂ!. അല്ലെങ്കില്‍ വല്ല സിനിമാക്കാര്‍ക്കും വാടകക്കു കൊടുത്തു നാലു കാശുണ്ടാക്കാന്‍ നോക്കൂ. എവിടെ അമ്മായിയുടെ ആള്ക്കാര്?
ഇതൊരു കൊട്ടാരം തന്നെ.. അപ്പോൾ ലെചുവിനും പറയാം എന്റെ അമ്മായിക്കൊരു കൊട്ടാരുണ്ടാർന്ന്... ഇമ്മിണി വല്യൊരു കൊട്ടാരം..!!! പഴമയിലേക്ക് കൊണ്ട് പോയി.. എട്ടിലേയും ഒൻപതിലേയുമൊക്കെ ചരിത്രപുസ്തകങ്ങളിൽ കണ്ടിട്ടുള്ള പോലെ. ചിത്രങ്ങൾ കൊള്ളാം..
ഒരു ഓഫ് : ഈ ടെമ്പ്ലേറ്റ് ഒരു ഫോട്ടോ ബ്ലോഗിനു ചേർന്നതല്ല.. പഴയ ടെമ്പ്ലേറ്റ് തന്നെയാവും ഉചിതം.. കഴിയുമെങ്കിൽ മാറ്റുക.. ഒരു സജഷനായി മാത്രം കരുതുക...
പ്രിയ കൂട്ടുകാരെ ,ഇതില്‍ വന്നു
അഭിപ്രായം പറഞ്ഞ എല്ലാര്ക്കും നന്ദി.
പിന്നെ ഈ വീടുവാങ്ങാന്‍
ഒരുമാത്ര പലരും മോഹിച്ചു,
ഇനി വാങ്ങാന്‍ അത്രയേറെ താല്പര്യം ഉണ്ടങ്കില്‍
ബ്രോക്കെര്‍ ഫീസ് എനിക്ക് നല്കുമെങ്കില്
ഞാന്‍ ശ്രമിക്കാം...
മന്‍സൂര്‍ ...എന്ത് ചെയ്യാം അമ്മായിയുടെ ആണ്മക്കള്
ഞാന്‍ വലുതാകുന്നവരെ കാത്തിരുന്നില്ല..ഇല്ലെങ്കില്‍ പൊളിചടുക്കാമായിരുന്നു
ഏറെക്കാടന്‍,
ഇത്തരം തറ കമന്റുകള്‍ ഇട്ടു തറയാകുന്നത്
സ്വയം തന്നെയാണ് അത് ഓര്‍ത്താല്‍ നന്ന്.
പഴമയെ അനുസ്മരിപ്പിക്കുന്ന ഇത്തരം കാഴ്ചകള്‍ അത്ഭുതകരവും അറിവുകള്‍ നിറഞ്ഞതുമാണ്.
പോട്ടോകള്‍ കമ്പോസ് ചെയ്യുന്നത് ഇത്തിരി കൂടി ശ്രദ്ധിച്ചാവാമായിരുന്നു..
ഇത്തിരി കൂടി മുന്‍വിധിയോടു കൂടി എടുത്തിരുന്നെങ്കില്‍; ആ കൊട്ടാരത്തിന്റെ അഴകളവുകള്‍ വിശാലമായി പ്രേക്ഷകരിലേക്കെത്തിക്കാമായിരുന്നു..
കാലം പതിപ്പിച്ച കാല്പാടുകള്... ഇതൊക്കെ നശിക്കാതിരുന്നുവെങ്കില്....
എല്ലാരും പറഞ്ഞതുപോലെ ഒരു കൊട്ടാരം തന്നെ.
അവിടെയന്താ ആരും താമസിക്കാത്തെ?
ലച്ചു ഞാനൊരു വഴിപോക്കന് മാത്രമാണ്.
നഷ്ട പ്രതാപം...നോക്കി നില്ക്കാനെ കഴിയു.
കുറച്ചുകാലം ത്രിപ്പൂണിത്തുറയില് വാടക ഇല്ലാതെ വാടകക്ക് താമസിച്ചത് ഇതുപോലൊരു പാലസ്സിലാണ്.യദൃശ്ചയാ ആ കൊട്ടാരത്തിന്റെ പേര് ലക്ഷ്മിപുരം or ലക്ഷ്മിതോപ്പ് പാലസ് എന്നായിരുന്നു.ഇപ്പൊ അതു പൊളിച്ച് പതിനാല് നിലയുള്ള ഒരു ഫ്ലാറ്റായിട്ടുണ്ട്. ത്രിപ്പൂണിത്തുറയിലെ ഇപ്പൊഴത്തെ ഏറ്റവും വലിയ ഫ്ലാറ്റ്.പൂര്‍ണത്രയീശ ക്ഷേത്രത്തിന് പിറകില്‍ ഇപ്പൊഴും വീശുന്ന കാറ്റിന് ആ നഷ്ട പ്രതാപത്തിന്റെ ഗന്ധമുണ്ട്.വിവരങ്ങള്‍ക്ക് നന്ദി.
ഈ വീട് കൊടുക്കുന്നോ?, എത്രയാകും..??
ഹ ഹ
കലക്കന്‍ പോട്ടോ..
ഈ കൊട്ടാരം വില്‍ക്കണോ..
വാടകക്കു കിട്ടിയാലും മതി..
ഇതെവിടാ..
Memorable.....
ഇവിടെ യക്ഷിയും നാഗവല്ലിയുമൊന്നുമില്ലല്ലോ ...?
നന്നായിട്ടുണ്ട് കേട്ടോ
ഇത് കൊട്ടാരമല്ലേ ലചൂ .അടിപൊളി !
എവിടാ ഈ സ്ഥലം? അമ്മായിക്ക് സുഖമല്ലേ?
എന്തായാലും കുറെ അവകാശികള്‍ ഉണ്ടെന്നു തോന്നുന്നു, കേസിലാണോ ?
ഈ വഴി വന്നു അഭിപ്രായം രേഖ പെടുത്തിയ എല്ല്ലാര്‍ക്കും
നന്ദി
ആദ്യായിട്ട ലച്ചുവിന്റെ ലോകത്ത്.
വന്നു കണ്ടു ഇഷ്ട്ടപ്പെട്ടു......
എല്ലാവരും ചോദിച്ച പോലെ വീട് വില്ക്കുന്നോ എന്നൊന്നും ചോദിക്കാന്‍ ഞാനില്ല.
ആദ്യായിട്ട് അതിനുള്ള ത്രാണിയുമില്ല... പക്ഷെ ഇനിയും അത് പോലെ നിലനിര്‍ത്തിയാല്‍ നന്നായിരുന്നു എന്നൊരു അപേക്ഷയുണ്ട്
അമ്മായിയോടെ പറഞ്ഞേക്കണേ..... ഇനിയും കാണാമല്ലോ പഴമയുടെ ശേഷിപ്പുകള്‍..
real marvellous!how come it's abandoned?
heritage resortinte sadhyatha kaanunnu..
:)
എനിക്കാ പുളിമരമാ ഇഷ്ട്ടമായത് !!
എവിടെയോ കണ്ടതുപോലെ തോന്നുന്നുണ്ട്, ഇതെവിടെയാ
ഈ സ്ഥലം മലപ്പുറം ഡിസ്ട്രികടില്‍ ആണു..
എല്ലാവര്ക്കും നന്ദി..
well i enjoyed
Nice shots, Well documented... i feel there are more chances of shots here...
Nostalgic memories...so..nice..
ഇത് പാലക്കാടാണോ ?
ലച്ചു ,ആ വീട്ടില്‍ ഒരു ദിവസം താമസിക്കാന്‍ വല്ല വഴിയും ഉണ്ടോ?ഒരു ഭാര്‍ഗ്ഗവി നിലയം സെറ്റപ്പ് .എന്തെങ്കിലും വഴി ഉണ്ടെങ്കില്‍ ഒരു രാത്രി അവിടെ തങ്ങാന്‍ അവസരം ഉണ്ടാക്കി തരണം .നന്നായിട്ടുണ്ട് അതിലെ ആ പുളിമരം വല്ലാത്തൊരു നഷ്ട ബോധം പടര്‍ത്തുന്നു ഓര്‍മ്മയില്‍.എന്റെ കുട്ടിക്കാല ഓര്‍മ്മകളിലേക്ക് അതെന്നെ കൊണ്ട് പോയി കുറച്ചു നേരെതെക്കെങ്കിലും.
വീട് കൊടുകുന്നുടെങ്കില് അറിയിക്കാന്‍ മറക്കരുത് നമ്മുക്കത് വാങ്ങി കളയാം ......
--
Post a Comment